Tuesday, 16 December 2014

malayalam: വായനാശീലം

malayalam: വായനാശീലം: വായനാശീലം  ഇന്ന് മനുഷ്യരില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ശീലമാണ് വായന.എന്നാല്‍ കുട്ടികളിലും മുതിര്‍ന്നവരിലും വളര്‍ത്തിയെടുക്കേണ്ട ഒരു...

വായനാശീലം

വായനാശീലം 
ഇന്ന് മനുഷ്യരില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ശീലമാണ് വായന.എന്നാല്‍ കുട്ടികളിലും മുതിര്‍ന്നവരിലും വളര്‍ത്തിയെടുക്കേണ്ട ഒരു ശീലമാണ് വായന.സാങ്കേതികവിദ്യ വികസിച്ചതോടുകൂടി വായന  അന്യംനിന്നിരിക്കുന്ന ഒരവസ്ഥയാണ് കാണുവാന്‍ കഴിയുന്നത്‌.പുസ്തകങ്ങള്‍ വായിച്ച് അറിവ് ശേഖരിക്കുന്ന സമ്പ്രദായത്തില്‍ നിന്ന് ഞൊടിയിടയില്‍ ലോകത്തെവിടെയുമുള്ള വിവരങ്ങള്‍ അറിയുന്നതിന് മനുഷ്യന്‍ പ്രാപ്തനായി.വിവിധ പുസ്തകങ്ങള്‍ വായിച്ചാല്‍ കിട്ടുന്ന അറിവ് സെക്കന്റുകള്‍ക്കുള്ളില്‍ നേടാന്‍ കഴിയുന്നു.ഇപ്പോഴത്തെ  ഈ സാഹചര്യം വായനയെ മനുഷ്യനില്‍ നിന്നകറ്റി.കുട്ടികളില്‍ വായനശീലം വളര്‍ത്തേണ്ടത് ആവശ്യമാണ് .മനുഷ്യന്‍റെ ബുദ്ധിപരമായ വികസനത്തിനും ചിന്താശേഷിക്കും ഭാഷാപ്രയോഗത്തിനും വായന അത്യാവശ്യമാണ്.ആധുനിക വിദ്യാഭ്യാസത്തില്‍ സാങ്കേതികവിദ്യയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട് .സാങ്കേതികവിദ്യയ്ക്ക് നല്‍കുന്ന പ്രാധാന്യം പോലെ തന്നെ വായനാശീലത്തിനും പ്രാധാന്യം നല്‍കുക .
"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും"കുഞ്ഞുണ്ണിമാഷിന്‍റെ ഈ വരികള്‍ ഓര്‍ക്കുക